വിദ്യുച്ഛക്തി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്
ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി രാജ്യവ്യാപകമായി പണമുടക്ക് നടത്തുന്നു. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണ് ബില്ല് അവതരിപ്പിക്കുന്നതെന്നാണ് സമിതിയുടെ പ്രധാന ആരോപണം.
സ്വകാര്യ സംരംഭകര്‍ക്ക് ഉള്‍പ്പടെ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശം ബില്ലിലുണ്ട്. ഒന്നിലധികം കമ്പനികള്‍ക്ക് വിതരണത്തിന് അവകാശം നല്‍കുന്നതിലൂടെ ഉപഭോക്താവിന് സേവനദാതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ബില്ലില്‍ പറയുന്നു.
ഡിസംബര്‍ എട്ടിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ബില്ല് ഡിസംബറില്‍ ലോക് സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധം. 12 ലക്ഷത്തോളംവരുന്ന ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി വ്യക്തമാക്കി.