പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണം: ഇലക്ട്രിക്കല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് സുപ്രീംകോടതി വീണ്ടും നോട്ടീസ് നല്‍കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 മാര്‍ച്ച് 2024 (12:30 IST)
ഇലക്ട്രിക്കല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് സുപ്രീംകോടതി വീണ്ടും നോട്ടീസ് നല്‍കി. പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമെന്നുകാട്ടിയാണ് നോട്ടീസ് നല്‍കിയത്. പ്രസിദ്ധീകരിച്ച രേഖകളില്‍ സീരിയല്‍ നമ്പരുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. സീരിയല്‍ നമ്പറുകള്‍ പുറത്തുവിട്ടാല്‍ ബോണ്ട് നല്‍കിയത് ആരാണെന്നും ഏതു പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും മനസ്സിലാകും. രണ്ടാമത് നല്‍കിയ നോട്ടീസിന് തിങ്കളാഴ്ചയ്ക്കുള്ളില്‍ ആണ് എസ്ബിഐ മറുപടി നല്‍കേണ്ടത്.
 
അതേസമയം ഇലക്ട്രിക്കല്‍ ബോണ്ട് വിഷയം ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. 47.5% ഇലക്ട്ര ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍