സ്മൃതി ഇറാനിയുടെ തല മായാവതി വെട്ടി ! കൃഷ്ണനായി കേശവ് പ്രസാദ്; ഉത്തർപ്രദേശിൽ പോസ്റ്റർ യുദ്ധം

ചൊവ്വ, 26 ഏപ്രില്‍ 2016 (12:06 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിനും ചൂട് ഏറിവരികയാണ്. അതിൽ പ്രധാനമാണ് പോസ്റ്റർ പ്രചരണം. എന്നാൽ ഇപ്പോൾ വിവാദമായികൊണ്ടിരിക്കുന്നതും ഈ പോസ്റ്റർ പ്രചരണം തന്നെ. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയെ ഹിന്ദുപുരാണത്തിലെ ഉഗ്രമൂർത്തിയ കാളിദേവിയാക്കിയും കേശവ് പ്രസാദ് മൗര്യയെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന പോസ്റ്ററുകളാണ് വിവാദത്തിന് വഴിയൊരിക്കിയിരിക്കുന്നത്.
 
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ തല വെട്ടി ഒരു കയ്യിൽ പിടിക്കുകയും ആർ എസ് എസ് നേതാവ് മോഹൻ ഭഗവതിന്റെ ദേഹത്ത് ചവുട്ടി നിൽക്കുകയും ചെയ്യുന്ന രീതിയിലുള്ള പോസ്റ്ററുകളാണ് ലഖ്നൗവിലെ വീതികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
ഇതുകൂടാതെ ക്ഷമ യാചിച്ച് ദേവിയുടെ സമീപത്ത് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം പോസ്റ്ററിലുണ്ട്. പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാവക്കാർക്ക് വേണ്ടിയുള്ള സംവരണം നിർത്തലാക്കില്ലെന്ന് അറിയിച്ച്കൊണ്ട് മായാവതിയോട് മോദി ക്ഷമ ചോദിക്കുന്ന രീതിയിലുള്ള വാചകങ്ങ‌ളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 
പട്ടിക ജാതി- പട്ടിക വർഗ്ഗക്കാരുടെ സംവരണ വിഷയം പുനരാലോചനയ്ക്ക് വെക്കണമെന്ന് മോഹൻ ഭഗവത് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പരാമർശം വിവാദത്തിനിടയാക്കിയപ്പോൾ അത്തരത്തിലൊരു നടപടി തങ്ങ‌ളുടെ പക്കൽ നിന്നും സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച് സർക്കാർ രംഗത്ത് വന്നിരുന്നു. 
 
മായാവതി, രാഹുല്‍ഗാന്ധി, ഉത്തര്‍പ്രദേശ് മന്ത്രി ആസംഖാന്‍ അഖിലേഷ്, എ ഐ എം എം എം.പി ആസാസുദീന്‍ ഒവൈസി എന്നിവരെ ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്നവരെന്ന് ചിത്രീകരിക്കുകയാണ് പോസ്റ്റർ. അതോടൊപ്പം  കേശവ് പ്രസാദ് മൗര്യയെ ശ്രീകൃഷ്ണനായും ചിത്രീകരിച്ചുകൊണ്ടായിരുന്നു പോസ്റ്റര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക