തിരഞ്ഞെടുപ്പ് 2022: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് ഒരു കലാപത്തിനും ഭീകരവാദത്തിനും സാക്ഷ്യം വഹിച്ചില്ലെന്ന് യോഗി ആദിത്യനാഥ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഫെബ്രുവരി 2022 (13:08 IST)
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് ഒരു കലാപത്തിനും ഭീകരവാദത്തിനും സാക്ഷ്യം വഹിച്ചില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ എല്ലാഗ്രാമ പഞ്ചായത്തുകളിലും വനിതാ പൊലീസുകാരെ വിന്യസിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വരുന്നത്. 
 
കൂടാതെ യുപിയുടെ സാമ്പത്തികനില ഏഴാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തിയതായും യോഗി പറയുന്നു. ഇത് 1947 മുതല്‍ 2017 വരെ പിന്നിലായിരുന്ന എക്കണോമിയാണ് തന്റെ സര്‍ക്കാരിന്റെ വരവോടെ രണ്ടാമതെത്തിയത്. ഇത് സാധ്യമാക്കിയത് അഞ്ചുവര്‍ഷം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍