എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വ്യാഴം, 16 ഫെബ്രുവരി 2017 (16:58 IST)
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എ ഡി എം കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
 
മുഖ്യമന്ത്രിക്ക് പിന്നാലെ, ദിണ്ടിഗല്‍ ശ്രീനിവാസന്‍, കെ എ സെങ്കോട്ടൈന്‍, കെ രാജു, പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാര്‍, സി വി ഷണ്മുഖം, കെ പി അന്‍പഴകന്‍, ഡോ വി സരോജ, എം സി സമ്പത്ത്, കെ സി കറുപ്പണന്‍, ആര്‍ രാമരാജ്, ഒ എസ് മണിയന്‍, കെ രാധാകൃഷ്‌ണന്‍, ഡോ സി വിജയ ഭാസ്കര്‍, ആര്‍ ദുരൈക്കണ്ണ്, കടമ്പുര്‍ രാജു, ആര്‍ ബി ഉദയകുമാര്‍, എന്‍ നടരാജന്‍, കെ സി വീരമണി, രാജേന്ദ്ര ബാലാജി, പി ബെഞ്ചമിന്‍, ഡോ നിലോഫര്‍ കഫീല്‍, എം ആര്‍ വിജയഭാസ്കര്‍, ഡോ എം മണികണ്ഠന്‍, വി എം രാജലക്ഷ്‌മി, ജി ഭാസ്കരന്‍, എസ് രാമചന്ദ്രന്‍, എസ് വളര്‍മതി, ബാലകൃഷ്‌ണ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവി ഏറ്റെടുത്തു.
 
31 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ചത്.

വെബ്ദുനിയ വായിക്കുക