എബോള വൈറസ് ഭീതി പടര്‍ത്തുന്നു; ചെന്നെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദ്ദേശം
പശ്ചിമ ആഫ്രിക്കയില്‍ എബോള വയറസ് പടര്‍ന്ന് പടരുന്ന സാഹചര്യത്തില്‍ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കി. എബോള വയറസ് ഭീഷണിയെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള
യാത്രക്കാരെ നിരിക്ഷിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
മസ്തിഷ്ക ജ്വരം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം, ഛര്‍ദ്ദി, അതിസാരം എന്നിവയാണ് എബോളയുടെ രോഗലക്ഷണങ്ങള്‍ എന്നാല്‍ മറ്റ് രോഗങ്ങള്‍ക്കും സമാനമായ രോഗലക്ഷണങ്ങളുള്ളത് വൈയറസ് ബാധ നിര്‍ണ്ണയിക്കുന്നത് ദുഷ്കരമാക്കുന്നുണ്ട്.പശ്ചിമാഫ്രിക്കയില്‍ എബോള രോഗബാധയെത്തുടര്‍ന്നു 672 ഓളം ആളുകള്‍ ഇതിനോടകം മരണമടഞ്ഞു. എബോളയ്ക്ക് ചികിത്സയില്ലാത്തതിനാല്‍ രോഗം ബാധിക്കുന്ന 90 ശതമാനം ആളുകളും മരണമടയുകയാണ് പതിവ്