നേപ്പാളിനെയും ഉത്തരേന്ത്യയെയും ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ നാലു പേര്‍ മരിച്ചു. ഭൂചലനത്തില്‍ ബിഹാറില്‍ രണ്ടുപേരും ഉത്തര്‍ പ്രദേശില്‍ ഒരാളും മരിച്ചതായാണ് ദേശീയ ദുരന്തനിവാരണസേന അറിയിച്ചിരിക്കുന്നത്. നേപ്പാളിലെ ചൌതാര ടൌണില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ ആണ് നാലുപേര്‍ മരിച്ചത്. ഇന്ന് ഉണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി നേപ്പാള്‍ ആഭ്യന്തരമന്ത്രി ബാംദേവ് ഗൌതം അറിയിച്ചു.
12.40 ഓടെയാണ് ഉത്തരേന്ത്യയില്‍ ശക്തമായ റിക്‌ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനം 30 സെക്കന്‍ഡ് നീണ്ടു നിന്നും നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബംഗാള്‍, ബിഹാര്‍, അസം, രാജസ്ഥാന്‍, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പറത്തേക്കോടി.