രാജ്യത്ത് വോട്ടര്‍ ഐഡിക്കാര്‍ഡ് ഡിജിറ്റലാകുന്നു; ആദ്യ കാര്‍ഡ് ലഭിക്കുന്നത് പുതിയ വോട്ടര്‍മാര്‍ക്ക്

Webdunia
തിങ്കള്‍, 25 ജനുവരി 2021 (12:31 IST)
രാജ്യത്ത് വോട്ടര്‍ ഐഡിക്കാര്‍ഡ് ഡിജിറ്റലാകുന്നു. ദേശീയ വോട്ടര്‍ ഡേയോട് അനുബന്ധിച്ചാണ് നടപടി. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് പുറത്തിറക്കുന്നത്. പുതിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യ കാര്‍ഡ് ലഭിക്കുന്നത് പുതിയ വോട്ടര്‍മാര്‍ക്കായിരിക്കും. അടുത്തമാസം മുതല്‍ എല്ലാവോട്ടര്‍മാര്‍ക്കും ഡിജിറ്റല്‍ ഐഡികാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 
ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് മാത്രമാണ് ഐഡികാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്. ഫോണ്‍ നമ്പര്‍ നല്‍കിയട്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. കൂടാതെ പുതിയ ഡിജിറ്റല്‍ കാര്‍ഡില്‍ ക്യൂആര്‍ കോഡ് സംവിധാനവും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article