ട്രെയിനിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ജാർഖണ്ഡിലെ മധുപൂർ റയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഗിരിദിഹ്-മധുപൂർ പാസഞ്ചർ ട്രെയിനിൽ പിതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയാണ് ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായത്. പെൺകുട്ടിയും പിതാവും നല്ല ഉറക്കത്തിലായിരുന്നു. രാത്രി രണ്ടു മണിയോടെ മധുപൂർ സ്റ്റേഷൻ എത്തിയപ്പോൾ ആറുപേരടങ്ങിയ സംഘം ട്രെയിനിനകത്ത് കയറുകയും ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് അജ്ഞാത സ്ഥലത്തേക്ക് പെൺകുട്ടിയെ എത്തിച്ച ശേഷം മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഉറക്കമുണർന്നപ്പോഴാണ് മകളെ കാണാതായ വിവരം പിതാവ് അറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം റയിൽവേ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.