മോദി നടത്തിയ ‘യജ്ഞം’ രാജ്യത്തെ ഒരു ശതമാനം വരുന്ന വമ്പന്‍ പണക്കാര്‍ക്ക് വേണ്ടി: രാഹുൽ ഗാന്ധി

ബുധന്‍, 28 ഡിസം‌ബര്‍ 2016 (13:47 IST)
നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ‘യജ്ഞം’ നടത്തുന്നുവെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഈ നോട്ട് നിരോധനം നടപ്പാക്കിയത് രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍ പണക്കാര്‍ക്ക് വേണ്ടിയാണ്. മോദി നടത്തിയ ‘യജ്ഞ’ത്തിന് സാധാരണ ജനങ്ങൾ എന്തിനാണ് ത്യാഗം സഹിക്കുന്നതെന്നും രാഹുൽ ചോദിച്ചു.
 
നോട്ട് പിന്‍വലിക്കല്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണം പിന്‍‌വലിക്കണം. അതോടൊപ്പം ചെറുകിട വ്യാപാരികള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കുകയും അതോടൊപ്പം സ്വിസ് ബാങ്കുകള്‍ കൈമാറിയ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുകയും ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക