വിജയ് മല്യയുടെ വായ്പ എഴുതിത്തള്ളിയിട്ടില്ല; അത് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (16:47 IST)
മദ്യരാജാവ് വിജയ് മല്യയുടേത് അടക്കമുള്ള വായ്‌പ എഴുതിത്തള്ളിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. പാര്‍ലമെന്റിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. ലോണുകള്‍ അക്കൌണ്ട് ബുക്കുകളില്‍ നിഷ്‌ക്രിയ ആസ്തിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു പി എ സര്‍ക്കാര്‍ രണ്ടുതവണ പുനക്രമീകരിച്ച വായ്പകളാണിതെന്നു വായ്‌പകള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
വിജയ് മല്യയുടേത് അടക്കം 63 പേരുടെ 7016 കോടി രൂപയുടെ വായ്പ എസ് ബി ഐ എഴുതിത്തള്ളിയെന്ന വാര്‍ത്തകളെ തള്ളിക്കൊണ്ടായിരുന്നു ജെയ്‌റ്റ്‌ലി ഇങ്ങനെ പറഞ്ഞത്. തിരിച്ചടവില്‍ വീഴ്ച വരുത്തിയ 63 അക്കൌണ്ടുകളിലെ വായ്പ എഴുതിത്തള്ളിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
കള്ളപ്പണം തടയുന്നതിനായി നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് ഇടയില്‍ ആയിരുന്നു വലിയ കടങ്ങള്‍ എഴുതിത്തള്ളിയതായുള്ള പ്രഖ്യാപനം വന്നത്. 
കിങ്​ ഫിഷര്‍ ഉടമ വിജയ്​ മല്യയുടെ 1,201 കോടി രൂപ, കെ എസ്​ ഓയിലിന്റെ 596 കോടി, സുര്യ ഫാർമസ്യുട്ടിക്കലി​ന്റെ 526 കോടി, ജീ ഇ ടി​ പവറി​ന്റെ 400 കോടി എന്നിങ്ങനെ തുകകള്‍ എഴുതിത്തള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Article