സ്‌ത്രീകളോട് വാക്കുപാലിച്ച് ജയലളിത; തമിഴ്‌നാട്ടില്‍ സർക്കാർ ജീവനക്കാർക്ക് ഒമ്പത് മാസത്തെ പ്രസവാവധി
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (18:58 IST)
പ്രസവാവധി ആറു മാസത്തിൽ നിന്ന് ഒമ്പതുമാസമായി ഉയര്‍ത്തി മുഖ്യമന്ത്രി ജയലളിത നിയമസഭയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത സ്‌ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പ്രസവാവധി നീട്ടി നല്‍കുമെന്നത്.
കൂടാതെ ആരോഗ്യരംഗത്തും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആശുപത്രികളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കും.
മധുരയിലെ രാജാജി സർക്കാർ ആശുപത്രി, ചെന്നൈയിലെ കിൽപൗക്ക് ആശുപത്രി, കോയമ്പത്തൂരിലെ സർക്കാർ മെഡിത്തൽ കോളേജ് എന്നിവിടങ്ങളിൽ കുട്ടികൾക്കായി ആവശ്യമായ സൌകര്യങ്ങള്‍ നടപ്പാക്കുമെന്നും ജയലളിത വ്യക്തമാക്കി.
കൂടാതെ സേലം, വെല്ലൂർ, തഞ്ചാവൂർ, തിരുനെൽവേലി, ട്രിച്ചി, തൂത്തുക്കുടി സർക്കാർ ആശുപത്രികളെ ജനറൽ ആശുപത്രികളായി ഉയർത്താനും ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു.