ബ്രിട്ടീഷ് മാധ്യമങ്ങൾ തന്നെ നോക്കേണ്ട സ്ഥലത്ത് നോക്കാതെ തിരഞ്ഞു നടക്കുന്നു; വിജയ് മല്യ

ഞായര്‍, 13 മാര്‍ച്ച് 2016 (09:38 IST)
ബ്രിട്ടീഷ് മാധ്യമങ്ങൾ ഇപ്പോള്‍ തന്നെ തേടി നടക്കുകയാണെന്ന് പ്രമുഖ മദ്യവ്യവസായി വിജയ് മല്യ. പക്ഷേ എവിടെയാണൊ നോക്കേണ്ടത്, ആ സ്ഥലത്ത് അവർ തന്നെ നോക്കുന്നില്ലയെന്നും മല്യ പറഞ്ഞു. താൻ മാധ്യമങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വെറുതെ നിങ്ങളുടെ പരിശ്രമങ്ങളെ പാഴാക്കിക്കളയേണ്ട കാര്യമില്ലെന്നും വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു. താൻ ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നു ട്വിറ്ററിലൂടെ വെള്ളിയാഴ്ച മല്യ പ്രതികരിച്ചിരുന്നു.

ഒൻപതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ മാർച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. എന്നാല്‍
വായ്പകൾ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയിൽ ഉണ്ടെന്നാണു പുറത്തു വന്ന വിവരം.

അതേസമയംതന്നെ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ വിജയ് മല്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിട്ടുണ്ട്. ഈ 18നു മുംബൈയിൽ ഹാജരാകാനാണു അവരുടെ നിർദേശം.

വെബ്ദുനിയ വായിക്കുക