ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു ;37 ട്രെയിനുകള്‍ റദ്ദാക്കി
ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. അസഹനീയമായ തണുപ്പാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് ഇന്നു രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞതിനെതുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ഇന്ന് സര്‍വ്വീസ് ആരംഭിക്കാനിരുന്ന 37 ട്രെയിനുകള്‍ റദ്ദാക്കിയതായി റയില്‍വെ അറിയിച്ചു. ഇതുവരെ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വരുന്ന 24 മണിക്കൂര്‍ ഡല്‍ഹിയില്‍ ഇതേ കാലാവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.