രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് ആശങ്കയൊഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 381 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 0.50 ശതമാനമാണ്.
പുതുതായി 1189 പേരാണ് രോഗമുക്തി നേടിയത്. 34 പേർ വൈറസ് ബാധയെ തുടർന്നു മരിച്ചു. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,591 ആയി ഉയർന്നു. കൊവിഡ് നിയന്ത്രണവിധേയമായതിനാൽ നാളെ മുതൽ ഡൽഹിയിൽ അൺലോക്ക് മാർഗനിർദേശങ്ങൾ നിലവിൽ വരും. ചന്തകളും മാളുകളും തിങ്കളാഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് അനുമതി. 50 ശതമാനം യാത്രക്കാരോടെ ഡൽഹി മെട്രോയുടെ പ്രവർത്തനവും പുനരാരംഭിക്കും.