ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്രചെയ്ത പൊലീസുകാരന്‍ മലയാളി
ചൊവ്വ, 25 ഓഗസ്റ്റ് 2015 (11:19 IST)
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പൊലീസുകാരന്‍ മലായാളിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിളും മലയാളിയുമായ പികെ സലിമാണ് ഇത്തരത്തില്‍ യാത്രചെയ്തത്. ഇയാളെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസി സസ്പെന്‍ഡ് ചെയ്തു.
സലീമിന്റ്റ്റെ മദ്യപിച്ചുള്ള യാത്ര സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അമിതമായി മദ്യപിച്ച് മെട്രോയിൽ കയറിയ പൊലീസുകാരൻ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവിൽ നിലതെറ്റി താഴെ വീഴുന്നതുമാണ് 36 സെക്കൻഡ് വിഡിയോയിലുള്ള ദൃശ്യങ്ങൾ. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികൾ എഴുനേൽപ്പിക്കുന്നതും വിഡിയോയിൽ കാണാം.
പൊലീസുകാരന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ലെന്നു ഡൽഹി പൊലീസ് കമ്മീഷണർ ബിഎസ് ബസി പറഞ്ഞു. പൊലീസുകാരെ യൂണിഫോമിൽ മദ്യപിച്ചു കാണരുത്. ജോലിയിൽ അല്ലാത്ത സമയത്തും ഇത്തരത്തിൽ മോശം അവസ്ഥയിൽ കാണരുതെന്നും ബസി വ്യക്തമാക്കി.