വിദ്വേഷപ്രസംഗം: രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു

അഭിറാം മനോഹർ
വെള്ളി, 28 ഫെബ്രുവരി 2020 (15:12 IST)
ഡൽഹി കലാപം സംബന്ധിച്ച വിദ്വേഷപ്രസംഗങ്ങളിൽ പ്രതിപക്ഷനേതാക്കളുടെ പേരിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡല്‍ഹി പോലീസിനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.
 
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എ ഐ എ ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി, എ.എ.പി നേതാവ് വരിസ് പത്താന്‍ എന്നിവര്‍ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ഹർജി പരിഗണിച്ച കോടതി പൊലീസിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ അന്വേണത്തിന് കോടതി നിര്‍ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, ആര്‍.ജെ സയേമ, നടി സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള സമാനമായ ഹർജിയിലും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article