ഡല്‍ഹിയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് സുപ്രീംകോടതി. ലഫ് ഗവർണർ മുന്നോട്ട് വച്ച ശുപാർശ അംഗീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് എഎപി നല്‍കിയ ഹര്‍ജി അടുത്തമാസം11ന് വീണ്ടും പരിഗണിക്കും.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശമുയര്‍ത്തിയതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ശ്രമമാരംഭിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർട്ടിയെ അറിയിക്കുകയായിരുന്നു. അതേസമയം, ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയേയും അറിയിച്ചിരുന്നു.
നേരത്തേ ലഫ് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കാകില്ല. അതിനാല്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയും ഒരുങ്ങുന്നത്.