ഡല്‍ഹി കൂട്ടമാനഭംഗം: ‘കുട്ടിക്കുറ്റവാളിയെ വീണ്ടും വിചാ‍രണ ചെയ്യണം’

വ്യാഴം, 7 ഓഗസ്റ്റ് 2014 (16:49 IST)
ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുട്ടിക്കുറ്റവാളിയെ വീണ്ടും വിചാരണ ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഹീനമായ കുറ്റകൃത്യം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ നല്‍കണമെന്നും വിചാരണയും മറ്റ് നടപടികളും മുതിര്‍ന്നവരെ പോലെ ആക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. 
 
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. മൂന്ന് വര്‍ഷം മാത്രം ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് പ്രതിയെ അയിക്കുക മാത്രമാണ് ഈ കേസില്‍ ചെയ്തത്. 
 
2012 ഡിസംബറിലാണ് 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറു പേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. ഇതില്‍ പ്രായപൂര്‍ത്തിയായ മറ്റ് പ്രതികളെയെല്ലാം തൂക്കിലേറ്റുവാനും കോടതി വിധിച്ചിരുന്നു. കേസിലെ ഒരു പ്രതി ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക