ഡല്‍ഹി ടോള്‍പ്ലാസയില്‍ വെടിവെയ്പ്; രണ്ടു ജീവനക്കാര്‍ മരിച്ചു, ആക്രമികള്‍ രണ്ടരക്കോടി രൂപ കവര്‍ന്നു
ഡല്‍ഹിയില്‍ ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ രണ്ട് ജീവനക്കാരെ വെടിവച്ചു കൊന്ന ശേഷം രണ്ടരക്കോടി കവര്‍ന്നു. ഇന്നു രാവിലെയാണ് സംഭവം.
സംഭവത്തിന് ശേഷം ആക്രമികള്‍ രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ടോള്‍ പ്ലാസയിലെ കാഷ്യറും സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.