ബി ജെ പി അനുകൂല അഭിഭാഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം

വെള്ളി, 19 ഫെബ്രുവരി 2016 (20:49 IST)
ബി ജെ പി അനുകൂല അഭിഭാഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രകടനം. കഴിഞ്ഞ രണ്ടു ദിവസമായി പാട്യാല ഹൌസ് കോടതിയില്‍ ആക്രമണം നടത്തിയ അഭിഭാഷകരാണ് പ്രകടനം നടത്തിയത്.

പാട്യാല കോടതിയില്‍ നിന്നും ഇന്ത്യാ ഗെയ്റ്റിലേക്കായിരുന്നു പ്രകടനം. പ്രകടനക്കാര്‍ കനയ്യ കുമാറിന്റെ കോലം കത്തിക്കുകയും ജെ എന്‍ യു അടച്ച് പൂട്ടണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ഗീലാനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു മാര്‍ച്ച്. പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. നിയമ വിദ്യാര്‍ഥികളും എ ബി വി പി പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു. കനയ്യകുമാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ന്നത്.

വെബ്ദുനിയ വായിക്കുക