ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്ന് ആരോപിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടി ഓട്ടോ റിക്ഷകളെ ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി ബിജെപി നടത്താനിടയുള്ള കുതിരക്കച്ചവടം സംബന്ധിച്ചു സന്ദേശമുള്ള സിഡി 60 ഓട്ടോകള്‍ക്ക് നല്കി പ്രചാരണം നടത്താനാണ് പാര്‍ട്ടീയുടെ തീരുമാനം.