ഡ‌ൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

വ്യാഴം, 17 മാര്‍ച്ച് 2016 (15:08 IST)
ഡ‌ൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. രണ്ട് എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. കൂടുത‌ൽ വിവരങ്ങ‌ൾ ഒന്നും ലഭ്യമായിട്ടില്ല. പരിശോധന തുടരുകയാണ്.
 
ഇന്നലെ രാത്രിയില്‍ ദില്ലിയില്‍ നിന്നും ബാങ്കോക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ എഐ332 വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിൽ ശക്തമായ സുരക്ഷ നൽകിയിരിക്കുകയാണ്. 
 
വിവരം ലഭിച്ച ഉടന്‍ തന്നെ വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്ക ഒന്നും ലഭിച്ചില്ല. ഇതിൽ ഒരു വിമാനത്തിൽ നാല് എം പിമാരും ഉണ്ടായിരുന്നു. 231 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക