ഇത്തരം നോട്ടുകള്‍ ഇനി ബാങ്കുകളിൽ നിക്ഷേപിക്കുക മാത്രമാണ് ഏകപോംവഴി. അതിന്റെ സമയപരിധി ഡിസംബർ 30നു അവസാനിക്കുകയും ചെയ്യും. വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനും അശുപത്രികളിലുമായിരുന്നു പഴയ 500 രൂപ നോട്ടുകള്‍ഉപയോഗിക്കുന്നതിന് സർക്കാര്‍ ഇളവ് അനുവദിച്ചിരുന്നത്. കേരളത്തിൽ നികുതി, വൈദ്യുതി ചാർജ്, ഫീസ്, വെള്ളക്കരം, പിഴ എന്നീ ഇനങ്ങളിൽ സർക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകൾ സ്വീകരിക്കുന്നതും ഇന്നത്തോടെ അവസാനിക്കും.
പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നവംബർ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കുര്‍ മാത്രമാണ് പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ പിന്നീടാണ് അത് നീട്ടി നൽകിയത്.