മഹാരാഷ്ട്രയില്‍ നവജാതശിശുക്കള്‍ മരിച്ച സംഭവം: രണ്ടു നേഴ്‌സുമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (13:05 IST)
മഹാരാഷ്ട്രയില്‍ നവജാതശിശുക്കള്‍ മരിച്ച സംഭവം: രണ്ടു നേഴ്‌സുമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു. ജനുവരി ഒന്‍പതിനായിരുന്നു മഹാരാഷ്ട്രയിലെ ബന്‍ഡാര ആശുപത്രിയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചത്. നേഴ്‌സുമാര്‍ക്കെതിരെ നടപടിയെടുത്ത വിവരം മഹാരാഷ്ട്ര ഡിജിപി ഹേമന്ത് നഗ്രാലെയാണ് അറിയിച്ചത്.
 
കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവില്‍ തീപിടുത്തം ഉണ്ടാകുകയായിരുന്നു. 17കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏഴുകുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article