മഹാരാഷ്ട്ര ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

വെള്ളി, 19 ഫെബ്രുവരി 2021 (11:15 IST)
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെക്ക് കൊവിഡ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. തന്റെ കൊവിഡ് റിപ്പോര്‍ട്ട് പോസിറ്റീവായെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്നും താനുമായി ബന്ധത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറാത്തി ഭാഷയിലായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 5,427 പേര്‍ക്കാണ്. 
 
കൂടാതെ രോഗം മൂലം 38പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,543പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവില്‍ 40,868 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 51,669 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍