സഞ്ജയ് നഗറിലെ ജനവാസ മേഖലയില്‍ നിന്ന് പിടിച്ച പാമ്പിനെ ആളുകള്‍ക്ക് മുമ്പില്‍ വച്ച് കഴുത്തിലിട്ടു പ്രദര്ശിപ്പിക്കുകയായിരുന്നു മുഹമ്മദ് ഷെയ്ഖ്. പാമ്പിനെ കഴുത്തില്‍ ചുറ്റി ഇയാള്‍ മാര്‍ക്കറ്റിലെ നടക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പാമ്പ് ഇയാളെ മൂന്നു തവണ കടിച്ചു. സംഭവമെല്ലാം ഇയാളുടെ സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.