കരാറിന്റെ ഭാഗമായുള്ള വ്യവസ്ഥകൾ ദസ്സോ ഏവിയേഷൻ പാലിച്ചില്ല; റഫാൽ കൈമാറ്റത്തിൽ സിഎജി റിപ്പോർട്ട്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:45 IST)
ന്യൂഡല്‍ഹി​: റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായി​ദസ്സോ ഏവിയേഷന്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ പാലിച്ചില്ലെന്ന് ചുണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. റഫാൽ യുദ്ധ വിമാനങ്ങൾക്കായി മിസൈലുകൾ നൽകുന്ന എംബിഡിഎയും സുപ്രധാന നിബന്ധനകൾ പാലിയ്ക്കേണ്ടതുണ്ടെന്നും സിഎജി കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
 
കാരാറിന്റെ ഭാഗമായി ഉന്നത പ്രതിരോധ സാങ്കേതികവിദ്യ ഡിഫന്‍സ് സിസര്‍ച്ച്‌ ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന് കൈമാറുമെന്ന് 2015ല്‍ ദസ്സോ ഏവിയേഷനും എംബിഡിഎയും സമ്മതിച്ചിരുന്നു. എന്നാൽ ഈ നിബന്ധനകൾ പാലിയ്ക്കപ്പെട്ടില്ല എന്ന് സിഎ‌ജി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ തേജസ് യുദ്ധ വിമാനങ്ങൾക്കായി പുതിയ യന്ത്രം വികസിപ്പിയ്ക്കുന്നതിന് ഫ്രഞ്ച് സാങ്കേതികവിദ്യയ്ക്കായി ഡിആർഡിഒ കാത്തിരിയ്ക്കുകയാണ്. ഇന്ത്യയുടെ ഓഫ്സെറ്റ് നയം ഫലപ്രദമല്ലെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016ലാണ് 59,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവച്ചത്  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍