രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിതർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് യാതോരു കുറവുമില്ല. എല്ലായിടത്തും തഴയപ്പെടുന്ന ദളിതരെ അടിച്ചമർത്താനും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ദളിതർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഹൈദരാബാദിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്.
ദളിതരെ ആക്രമിക്കണമെന്ന് നിർബന്ധമുള്ളവർ അവരെ ഉപദ്രവിക്കാതെ തന്നെ ആക്രമിക്കാനും മോദി ആവശ്യപ്പെട്ടു. വെടിയുതിർക്കേണ്ടത് അവരെയല്ല, എന്നെ വെടിവെച്ചു കൊല്ലുക. ദളിതരുടെ വോട്ട് തങ്ങൾക്കാണെന്ന് ഉറപ്പിച്ചിരിക്കുന്ന ചിലരുണ്ട്. ബി ജെ പി ചെയ്യുന്ന കാര്യങ്ങൾ ദളിതരിലേക്ക് എത്തിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല എന്നും മോദി പറഞ്ഞു.
ഇന്ത്യൻ സംസ്കാരം കാത്തുസൂക്ഷിക്കേണ്ട ചുമതല ഓരോ ഇന്ത്യക്കാർക്കും ഉണ്ട്. ലോകം തന്നെയാണ് കുടുംബം. എപ്പോഴും ആവർത്തിക്കുന്ന കാര്യമാണിത്. എന്നിട്ടും നമ്മുടെ ദളിത് സഹോദരങ്ങൾ അർഹിക്കുന്ന പരിഗണന അവർക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ലോകം നമ്മളോട് പൊറുക്കില്ല എന്നും മോദി പറഞ്ഞു.