ഈ ഗ്രാമത്തിൽ ദളിതർക്ക് പ്രവേശനമില്ല: ദളിതനായ ബിജെപി എംപിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് സവർണ്ണർ

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:09 IST)
ദളിത് വിഭാഗത്തിൽപ്പെട്ട പാർലമെന്റംഗത്തിന് ഗ്രാമത്തിൽ പ്രവേശനം നിഷേധിച്ചതായി പരാതി. കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗവും ബിജെപി നേതാവുമായ എ നാരായണസ്വാമിയെ ആണ് ഗ്രാമവാസികൾ തടഞ്ഞത്.തുമകൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം.
 
 നാരായണ ഹൃദയാലയ ആശുപത്രിയിലെ നാലു ഡോക്ടർമാരും ബയോകോൺ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധികളും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഗൊല്ലറഹട്ടി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എംപിയെ പ്രദേശവാസികള്‍ തടഞ്ഞത്. ഗൊല്ലറഹട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു . ഗൊല്ല എന്ന സമുദായത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് ഗൊല്ലറഹട്ടി.
 
സംഭവം ഏറെ വിഷമിപ്പിച്ചെന്നും മുന്‍ എംഎല്‍എ യായ തിമ്മരായപ്പയെയും ഗ്രാമത്തില്‍ കടക്കാന്‍ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ സംഭവത്തെ അപലപിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍