പേടിപ്പിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; ഇന്നലെ 58,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കണക്ക്

ബുധന്‍, 5 ജനുവരി 2022 (08:34 IST)
ഇന്ത്യയില്‍ മൂന്നാം തരംഗം അതിരൂക്ഷമാകുന്നു. ചൊവ്വാഴ്ച രാജ്യത്ത് 58,000 ത്തിനടുത്ത് ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കണക്ക്. ഒറ്റ ദിനം കൊണ്ട് വന്‍ വര്‍ധനയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്. 57,974 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 37,123 ആയിരുന്നു. ഒറ്റയടിക്ക് 20,000 കോവിഡ് രോഗികളുടെ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജൂണ്‍ 19 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍