രാജ്യത്തെ അഴിമതി തടയല്‍ നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതിനായി സ്വകാര്യ മേഖലകളേക്കൂടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി അഴിമതി നിരോധന നിയമത്തി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യമേഖലയിലെ അഴിമതിയെയും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ തക്കവണ്ണ ഇന്ത്യന്‍ പീനല്‍ കോഡില്‍(ഐപിസി) ആവശ്യമായ ഭേദഗതികള്‍ വരുത്താനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയാനായി ആഭ്യന്തര മന്ത്രാലയം ഒരു ഡ്രാഫ്റ്റ് ഭേദഗതി അയച്ചിട്ടുണ്ട്. ഫോറിന്‍ പബ്ലിക്ക് ഒഫീഷ്യലുകളും പബ്ലിക്ക് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകളിലെ ഉദ്യോഗസ്ഥന്മാരും നടത്തുന്ന ഏത് തരത്തിലുള്ള അഴിമതിയും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന തരത്തില്‍ നിലവിലുള്ള അഭ്യന്തരനിയമത്തില്‍ മാറ്റം വരുത്തുന കാര്യത്തില്‍ സംസ്ഥാനസ്ങ്ങളുടെ അഭിപ്രായവും അറിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ ആവശ്യമായ ഭേദഗതികളൊടെ നിയമനിര്‍മ്മാണം നടക്കു.
ഇതിന് പുറമെ യുഎന്‍ കണ്‍വന്‍ഷന്‍ എഗെയിന്‍സ്റ്റ് കറപ്ഷനെ (യുഎന്‍സിഎസി) അനുകൂലിക്കുന്ന തരത്തില്‍ ഇന്ത്യയെ മാറ്റിയെടുക്കാനാവശ്യമായ തരത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വെണ്ടതെന്നും സംസ്ഥാനങ്ങളൊട് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിട്ടുണ്ട്. നിയമം നടപ്പിലാകുന്നതൊടെ അഴിമതിയിലൂടെ ബിസിനസ്സ് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ കുടുങ്ങുമെന്നുമാത്രമല്ല കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയ്ക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.