ഭൂമിയിലെ സ്വര്‍ഗത്ത് കരിനിയമങ്ങള്‍; കശ്മീരില്‍ ഇനി ആര്‍ക്കും കൂട്ടം ചേരാനോ രാത്രി പുറത്തിറങ്ങാനോ സാധിക്കില്ല

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (10:41 IST)
കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി കശ്മീരില്‍ പൂര്‍ണ നിശാനിയമം പ്രഖ്യാപിച്ചു. വിഘടനവാദികളുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ തടയുന്നതിനുവേണ്ടിയാണ് നിശാനിയമം പ്രഖ്യാപിച്ചത്. കഴിഞ്ഞ 35 ദിവസമായി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിശാനിയം തുടരുന്നുണ്ട്. സംസ്ഥാനത്തെ സംഘര്‍ഷം പരിഹരിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേതൃത്വത്തില്‍ ഇന്നു സര്‍വ്വകക്ഷിയോഗം ചേരും. 
 
സമാധാനം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം രാജ്യസഭയില്‍ ഏകകണ്ഠമായി പാസാക്കിയതിനു പിന്നാലെയാണു കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. വിഘടനവാദികളുമായുള്ള ചര്‍ച്ച, സൈന്യത്തിന്റെ പെല്ലെറ്റ് തോക്ക് ഉപയോഗം. സര്‍വ്വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കണം തുടങ്ങിയ അവശ്യങ്ങളും ഇന്നു ചര്‍ച്ച ചെയ്യും. 
 
ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ടിനാണു കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. 55 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 
 
Next Article