ആണ്‍കുട്ടി ജനിക്കാന്‍ സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്ന്. ഡല്‍ഹിയിലെ ജെയ്ത്ത്പുരിലാണ് സംഭവം നടന്നത്. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് തന്നെ പലതവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് കൊല നടത്തിയ സ്ത്രീ പറഞ്ഞു.
കൊലപാതകം നടത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും യുവതി മറ്റെരു കഥ മെനഞ്ഞ് പൊലീസിനോട് പറയുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നാണ് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരുഹത തോന്നിയ പൊലീസ് സി സി ടി വി പരിശോധിച്ചു. തുടര്‍ന്ന് സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇവരുടെ സഹോദരന്‍ ഇറങ്ങി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലിസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് സ്ത്രീ പറഞ്ഞത്.