സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സിപിഐഎം പ്ലീനറി മീറ്റിംഗിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാവും പിബിയുടെ മുഖ്യ അജണ്ട. പ്ലീനറി മീറ്റിംഗിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വന്നതിനാല്‍ മീറ്റിംഗിന്റെ അജണ്ടകള്‍ പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല. ഗീതാ ഗോപിനാഥിന്റെ നിയമനത്തെ കുറിച്ച് വിഎസ് പിബിക്ക് അയച്ച കത്തും ചര്‍ച്ചയാകും.
പാര്‍ട്ടിയുടെ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കൊല്‍ക്കത്ത പ്ലീനം കൈക്കൊണ്ട തീരുമാനങ്ങള്‍ എത്രയും പെട്ടന്ന് പ്രാവര്‍ത്തികമാക്കുന്നതിനായുള്ള കാര്യങ്ങള്‍ പിബി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയും കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. വിഎസിന്റെ പദവി കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതിനാല്‍ നേതൃത്വത്തിനുള്ള അതൃപ്തിയും ചര്‍ച്ചയായേക്കും. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണവും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ചയ്‌ക്കെടുക്കും.