സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍
തിങ്കള്‍, 7 ഡിസംബര്‍ 2015 (19:11 IST)
മുതിര്‍ന്ന നേതാവും സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍. ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്ന നിലയിലാണ്. 92 വയസ്സാണ് അദ്ദേഹത്തിന്. മഹാരാഷ്‌ട്ര സ്വദേശിയായ ബര്‍ദാന്‍ 1957-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു.
1967, 80 വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റു. പക്ഷേ, പിന്നീട് സി പി ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡല്‍ഹിയിലെ സി പി ഐ ആസ്ഥാനത്തു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.