കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് കൊവാക്‌സിന് അനുമതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (17:36 IST)
കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് കൊവാക്‌സിന് അനുമതി ലഭിച്ചു. രണ്ടുവയസിനും 18വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. 0.5 എംഎല്‍ ആയിരിക്കും കുട്ടികള്‍ക്ക് നല്‍കുക. ഭാരത് ബയോടെക്കിന്റെതാണ് കൊവാക്‌സിന്‍. കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച പഠനം ബയോടെക് ഡിസിജി ഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍