24 മണിക്കൂറിനിടെ 10 മരണം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു

ബുധന്‍, 8 ഏപ്രില്‍ 2020 (11:57 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 149 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 773 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഒരു മലയാളി നേഴ്സ് ഉൾപ്പടെ 24 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുംബൈയൊൽ മാത്രം കോവിഡ് ബാധിധരുടെ എണ്ണം 525ൽ എത്തി 
 
രാജ്യത്ത് കോവിഡ് 19 സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ബൃഹത് മുംബൈ കോർപ്പറേഷൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി രോഗം സ്ഥിരീച്ച മിക്ക ആളുകളും രോഗം സ്ഥിരീകരിച്ചവരുമായോ. വിദേശികളുമായോ സമ്പർക്കം പുലർത്തിയവരല്ല എന്നതാണ് സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിരിയ്ക്കാം എന്ന നിഗമനത്തിലേക്ക് അധികൃതർ എത്താൻ കാരണം. മുംബൈയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ച 11 പേർ ഇത്തരത്തിൽ ഉള്ളവരാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍