കൃത്രിമ ഗര്‍ഭധാരണത്തിനായി ബീജമെടുത്തതിനു പിന്നാലെ കോവിഡ് രോഗി മരിച്ചു

Webdunia
ശനി, 24 ജൂലൈ 2021 (07:57 IST)
കൃത്രിമ ഗര്‍ഭധാരണത്തിനായി ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരച്ചു. കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രോഗിയില്‍ നിന്ന് ബീജം ശേഖരിച്ചത്. കോവിഡ് രോഗിയായ യുവാവില്‍ നിന്ന് ബീജം ശേഖരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമ ഗര്‍ഭണധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിച്ചത്. ബീജം ശേഖരിച്ച് തൊട്ടടുത്ത ദിവസം തന്നെ കോവിഡ് രോഗി മരണമടഞ്ഞു. 
 
വഡോദര സ്റ്റെര്‍ലിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ ഇയാള്‍ക്ക് ന്യൂമോണിയ ബാധിച്ചു. അവയവങ്ങള്‍ തകരാറിലായ യുവാവ് വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവ് മരണത്തോട് മല്ലടിക്കുകയാണെന്ന് അറിഞ്ഞ യുവതി തനിക്ക് കൃത്രിമഗര്‍ഭധാരണം നടത്തണമെന്നും ഭര്‍ത്താവില്‍ നിന്ന് ബിജം ശേഖരിക്കണമെന്നും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതര്‍ ആദ്യം അംഗീകരിച്ചില്ല. അബോധാവസ്ഥയിലുള്ള രോഗിയുടെ അനുമതി വേണമെന്നതായിരുന്നു തടസ്സം. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. കോടതി അനുമതിയോടെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ ബീജം ശേഖരിച്ചത്. ഇത് വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബില്‍ സൂക്ഷിച്ചിരിക്കയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article