ഒന്‍പതുദിവസം കൊണ്ട് രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഇരട്ടിയായി; പുതിയ വകഭേദത്തിന്റെ 18 കേസുകള്‍ ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഡിസം‌ബര്‍ 2023 (12:22 IST)
ഒന്‍പതുദിവസം കൊണ്ട് രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഇരട്ടിയായി. ഡിസംബര്‍ 11ന് 938 കേസുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഒന്‍പതുദിവസം പിന്നിടുമ്പോള്‍ സജീവ രോഗികളുടെ എണ്ണം 1970 ആയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ 18 കേസുകള്‍ ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരെണ്ണവും റിപ്പോര്‍ട്ട് ചെയ്തു. 
 
കുറച്ചുദിവസം മുന്‍പ് കേരളത്തിലായിരുന്നു പുതിയവകഭേദമായ ജെഎന്‍.1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദം കാരണമാണ് ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് വര്‍ധിക്കാന്‍ കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article