കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദ മരുന്ന്; പഠിക്കാന്‍ സര്‍ക്കാര്‍, അത്ഭുതമെന്ന് അവകാശവാദം

ശനി, 22 മെയ് 2021 (15:13 IST)
കോവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായി ആയുര്‍വേദ മരുന്ന്. ആന്ധ്രാപ്രദേശിലെ നെല്ലോറ കൃഷ്ണപട്ടണം എന്ന നഗരത്തിലെ പ്രശസ്ത വൈദ്യനാണ് ഈ മരുന്ന് കണ്ടെത്തിയത്. ഗ്രാമവാസികള്‍ ഈ മരുന്ന് ഉപയോഗിച്ചു. കോവിഡ് ഭേദമായെന്നും ഇവര്‍ അവകാശപ്പെടുന്നു. കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 'കൃഷ്ണപട്ടണം' മരുന്ന് എന്നാണ് ഇത് അറിയപ്പെടുന്നത്. 
 
കൃഷ്ണപട്ടണം എന്ന ഗ്രാമത്തിലെ പതിനായിരങ്ങളാണ് ഈ മരുന്ന് കഴിച്ചതായി അവകാശപ്പെടുന്നത്. മരുന്നിനായി നിരവധി പേര്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുകയാണ്. ആയുര്‍വേദ വൈദ്യനായ ബി.ആനന്ദയ്യയാണ് മരുന്ന് കണ്ടുപിടിച്ചത്. ഏപ്രില്‍ 21 മുതലാണ് ഇയാള്‍ മരുന്ന് വിതരണം ആരംഭിച്ചത്. 
 
നെല്ലോറ ജില്ലയില്‍ നിന്നുള്ള ആളാണ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ടുള്ള ആയുര്‍വേദ മരുന്നിനെ കുറിച്ച് പഠനം നടത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആയുഷ് മന്ത്രി കിരണ്‍ റിജിജുവിനും ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവയ്ക്കും നിര്‍ദേശം നല്‍കി. വളരെ വേഗം റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് ഉപരാഷ്ട്രപതി നിര്‍ദേശിച്ചിരിക്കുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍