ലാലുപ്രസാദ് യാദവിന് അഴിതന്നെ; കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

ശനി, 6 ജനുവരി 2018 (17:11 IST)
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി പ്രഖ്യാപിച്ചു.  മൂന്നര വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് റാഞ്ചി സിബിഐ പ്രത്യേക കോടതി വിധിച്ചത്. മറ്റ് 15 പ്രതികള്‍ക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്. 
 
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതിയാണ് വിധി പറഞ്ഞത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേസില്‍ ലാലു പ്രസാദ് കുറ്റവാളിയാണെന്ന് സിബിഐ നേരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. 
 
ഇന്നലെ കേസില്‍ വിധിപ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍