പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടിയുടെ പേര് വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോഴിതാ, സമാനമായ സംഭവത്തിൽ
രണ്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതിനാണ് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദയ അശ്വതി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള ലൈവിലാണ് രണ്ട് യുവതികള്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ഈ യുവതികളുടെ ലൈവ് കണ്ടത് പതിനായിരത്തിലധം ആളുകളാണ്.