മാതാപിതാക്കളെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍; കൊലപാതകത്തിന്റെ കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

ശനി, 6 ജനുവരി 2018 (14:27 IST)
രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വത്തുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് തങ്ങളുടെ മാതാപിതാക്കളായ രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെ മക്കളായ രാജേഷ്, രാജേന്ദ്ര എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തയത്.
 
ഇവരുടെ രണ്ടാനമ്മയായിരുന്നു സുനിത. അവരുമായി സ്വത്ത് വിഭജനം സംബന്ധിച്ച കാര്യത്തില്‍ ഇടക്കിടെ യുവാക്കള്‍ തര്‍ക്കിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി വീടിന്റെ പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക