ഏപ്രിൽ പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്ന് റിപ്പോർട്ട്. മെയ് മാസം അവസാനത്തോടെ കേസുകൾ കുത്തനെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ രാജ്യം കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. ഇന്നലെ മാത്രം 80,000ത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്നാണ് വിദഗ്‌ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഗണിതശാസ്‌ത്ര മോഡലിന്റെ അടിസ്താനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.