കൊറോണ വ്യാപനം തടയുന്നിനായി ആരോഗ്യ വകുപ്പും അധികൃതരും കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു രാജി. എന്നാൽ ഇവരുടെ രാജി ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍പ്രവേശിക്കണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇല്ലെങ്കില്‍ എപിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചു.
ധുംക മെഡിക്കല്‍ കോളജില്‍ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പ് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കിടുകയായിരുന്നു. എന്നാല്‍ ആശുപത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരായാണ് താനെന്നാണ് ഡോ ടിർക്കി പറയുന്നത്. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.