ഹയുന ഗ്രാമത്തിലെ ഒരു വീട്ടിൽ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികൾ സുരക്ഷാ സേനയ്ക്കു നേർക്ക് വെടിവയ്ക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടയിലാണ് പൊലീസുകാരന് വെടിയേറ്റത്.