ഒടുവില്‍ സോണിയ ഇടപെട്ടു; ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് - എസ് പി സഖ്യം

Webdunia
ഞായര്‍, 22 ജനുവരി 2017 (12:32 IST)
തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് ധാരാണയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യം ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു.
 
121 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചോദിച്ചത്. എന്നാല്‍, 100 സീറ്റുകള്‍ നല്കാന്‍ മാത്രമേ കഴിയൂ എന്നായിരുന്നു എസ് പി നിലപാട്. സോണിയ ഗാന്ധി ഇടപെട്ടതോടെ കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് ഒരുമിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്.
 
എസ് പി - കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് ധാരണ അനുസരിച്ച് ബാക്കിയുള്ള 298 സീറ്റുകളില്‍ എസ് പി മത്സരിക്കും. അഖിലേഷുമായി ഫോണില്‍ സംസാരിച്ച സോണിയ സീറ്റു ചര്‍ച്ചകള്‍ക്കായി അഹമ്മദ് പട്ടേലിനെ നിയോഗിക്കുകയായിരുന്നു.
Next Article