കേരളത്തിലേതുപോലെ തന്നെ കടുത്ത മത്സരം തന്നെയായിരുന്നു അസമിലും. 126 സീറ്റിൽ 86 എണ്ണം സ്വന്തമാക്കി അസമിൽ ബി ജെ പി വിജയിച്ചു. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോൺഗ്രസിന് 24 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എംകെയുടെ ഭരണം തുടരും. ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസാണ് ഭരണത്തിന്റെ തലപ്പത്ത്.
പുതുച്ചേരിയിൽ ആകെയുള്ള മുപ്പത് സീറ്റിൽ 17 എണ്ണം നേടിയ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം ഭരണം നേടി. അതേസമയം, 294 സീറ്റുള്ള ബംഗാളില്‍ 212 സീറ്റില്‍ ലീഡ് നേടി മമത അധികാരം ഉറപ്പിക്കുമ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് ഉറപ്പായിരിക്കുകയാണ്. പതിറ്റാണ്ടുകളായ് ബംഗാളിൽ നിലനിന്നിരുന്ന സി പി എമ്മിന്റെ ആധിപത്യമാണ് ഇതിലൂടെ നഷ്ട്മായിരിക്കുന്നത്.