സുപ്രീം കോടതിയുടെ ഇല്പെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാൽ ഉത്തരവ് കർഷക സമരം അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധമായ നിയമം പിൻവലിക്കണമെന്നാണ് കർഷകരുടെ നിലപാടെന്നും വേണുഗോപാൽ പറഞ്ഞു. ബിൽ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് പ്രക്ഷുബ്ദമാകും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.